‘എനിക്ക് എട്ട്, ഒന്‍പത് വയസ്സ് മാത്രമേ അന്ന് പ്രായമുണ്ടായിരുന്നപ്പോഴാണ് ആ സംഭവം. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. പെട്ടെന്ന് ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ആ സംഭവം.’ ചിന്മയി തന്റെ ട്വിറ്ററില്‍ കുറിച്ചു.
ഇതിനുശേഷം താൻ വളർന്നപ്പോഴും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. സമൂഹത്തില്‍ ഏറെ ബഹുമാന്യനായ വ്യക്തിയായിരുന്നു അന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അയാള്‍ എന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചിന്മയി പറയുന്നു.