Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

സ്വകാര്യ ഭാഗങ്ങൾ താഴിട്ട്‌ പൂട്ടി രാഖിയുടെ പ്രതിഷേധം; ഇത് ബലാത്സംഗത്തിൽ നിന്ന് രക്ഷനേടാൻ

സ്വകാര്യ ഭാഗങ്ങൾ താഴിട്ട്‌ പൂട്ടി രാഖിയുടെ പ്രതിഷേധം; ഇത് ബലാത്സംഗത്തിൽ നിന്ന് രക്ഷനേടാൻ

രാഖി സാവന്ത
, ശനി, 27 ഒക്‌ടോബര്‍ 2018 (11:46 IST)
സിനിമ ചിത്രീകരണത്തിനിടെ തന്നോട് മോശമായി പെരുമാറിയെന്ന നാന പടേക്കറിനെതിരെയുളള തനുശ്രീ ദത്തയുടെ ആരോപണത്തോടെയാണ് സിനിമാമേഖലയിലെ മീ ടൂ ശക്തമായത്. ഇതിന് പിന്നിൽ ബോളിവുഡിൽ നടന്നത് വൻ കോലാഹലങ്ങളായിരുന്നു. തനുശ്രീദത്തയെ പിന്തുണച്ചും എതിർത്തും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.
 
എന്നാൽ നടിയ്‌ക്കെതിരെ ആരോപണവുമായി നടി രാഖി സാവന്ത് രംഗത്തെത്തിയത് തർക്കം കൂടാൻ കാരണമായിരുന്നു. രാഖി സാവന്ത് - തനുശ്രീദത്ത പോര് തന്നെ ബോളിവുഡിൽ നടന്നിരുന്നു.  ഇപ്പോഴിത വ്യത്യസ്തമായ കണ്ടു പിടുത്തവുമായി രാഖി രംഗത്തെത്തിയിരിക്കുകയാണ്. ബാലാത്സംഗങ്ങളില്‍ നിന്ന് രക്ഷനേടാനുളള വഴിയാണ് രാഖി ഉപദേശിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയിലൂടെയാണ് താരം തന്റെ കണ്ടുപിടിത്തം പുറംലോകത്തെ അറിയിച്ചത്.
 
ബാലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പെൺകുട്ടികൾ സ്വകാര്യ ഭാഗങ്ങൾ താഴിട്ടുപൂട്ടുക എന്നാണ് രാഖി പറയുന്നത്. തന്നിലെ ശാസ്ത്രജ്ഞയുടെ പുതിയ കണ്ടുപിടുത്തമാണിതെന്നും നടി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ നടിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച്‌ നിരവധി പേരാണ് രംഗത്തെത്തുന്നത്. വിവദാങ്ങൾ ശൃഷ്‌ടിക്കാൻ വേണ്ടിയാണ് ഈ വീഡിയോ എന്നും അഭിപ്രായം പറയുന്നവരുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് എന്ന സംവിധായകൻ ഇങ്ങനെയാണ്: ടോവിനോ തോമസ്