ലൈംഗിക പീഢനത്തെ കുറിച്ച് കജോളിനും ചിലതൊക്കെ പറയാനുണ്ട്- ഞെട്ടിയത് ആരാധകർ

ശനി, 6 ഒക്‌ടോബര്‍ 2018 (09:19 IST)
തനിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ ബോളിവുഡ് നടി തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇപ്പോൾ മുതിർന്ന നടി കജോളും തനുശ്രീയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. 
 
സിനിമാ മേഖലയിൽ നടക്കുന്ന ലൈംഗിക പീഢനം ഒരു യാഥാർഥ്യമാണെന്നും ഒരാൾക്കും തനുശ്രീയുടേതുപോലുള്ള അപമാനങ്ങളിലൂടെ കടന്നുപോകാൻ ഇടവരരുതെന്നും കജോൾ പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിക്കവെയാണ് കജോൾ തനുശ്രീയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരണം അറിയിച്ചത്.
 
പീഢനശ്രമം ആരിൽനിന്നുണ്ടായാലും എതിർക്കണം. സത്യം തുറന്നുപറയുക തന്നെവേണം. ആ അർഥത്തിൽ തനുശ്രീ ചെയ്തതു പൂർണമായും ശരിയാണെന്നും കജോൾ പറയുന്നു. ഇപ്പോഴുയർന്ന ആരോപണത്തെക്കുറിച്ചു പൂർണമായി തനിക്കറിയില്ലെന്നും നടി പറയുന്നു. എന്നാൽ, സിനിമാമേഖലയിൽ ലൈംഗിക പീഡനം നടക്കുന്നത് സത്യമാണ്. തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല, പക്ഷേ പലരും പറഞ്ഞ് അറിയാമെന്നും നടി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍