സ്ത്രീ സമത്വം കുറ്റകൃത്യങ്ങളിൽ മാത്രം മതി, വിശ്വാസങ്ങളിലും ആചാരങ്ങളിലും വേണ്ട: രഞ്ജിനി

ശനി, 6 ഒക്‌ടോബര്‍ 2018 (08:57 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ പഴയകാല നടി രഞ്ജിനിയും ഉണ്ട്. വിധി വന്നതു മുതൽ താരം വിധിയെ എതിർക്കുകയാണ് ചെയ്തത്. 
 
സുപ്രീം കോടതി വിധിയ്‌ക്കെതിരെ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ട് പോകും എന്ന് രഞ്ജിനി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറയുന്നു. ഇന്ത്യയ്ക്ക് ഒരു സംസ്‌കാരവും പാരമ്പര്യവും ഉണ്ട്. നമ്മള്‍ പോരാടിയില്ലെങ്കില്‍ അത് നശിക്കും.
 
സ്ത്രീ സമത്വം എന്നത് കുറ്റകൃത്യങ്ങളുമായി ചേര്‍ത്തുവയ്ക്കണം. അതിനു വേണ്ടി പോരാടണം, അല്ലാതെ വിശ്വാസത്തിന്റെ മുകളിലേക്കല്ല കയറേണ്ടത്. സംസ്‌കാരത്തിലും ആചാരങ്ങളിലും തുല്യാവകാശം വേണം എന്ന് പറയുന്നത് വലിയ തെറ്റാണെന്നും രഞ്ജിനി പറഞ്ഞു. 
 
മതം ആയാലും വിശ്വാസം ആയാലും നൂറ്റാണ്ടുകളായി നമ്മളിലേക്ക് കൈമാറി വന്നതാണ്. അതില്‍ എവിടെ നിന്നാണ് ലിംഗസമത്വം വരുന്നത് എന്നും ഇവര്‍ ചോദിക്കുന്നുണ്ട്. സ്ത്രീ സമത്വം വേണമെങ്കില്‍ അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടേണ്ടത് എന്നാണ് രഞ്ജിനിയുടെ വാദം.
 
താന്‍ ഒരു ക്രിസ്തുമത വിശ്വാസിയാണ്. അതേസമയം തന്നെ താന്‍ എല്ലാ സംസ്‌കാരങ്ങളേയും പാരമ്പര്യങ്ങളേയും മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന ആളാണ്. ദേവസ്വം ബോർഡിനോട് റിവ്യു ഹർജി നൽകാനും രഞ്ജിനി ആവശ്യപ്പെടുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍