'മമ്മൂട്ടിയുടെ വാക്കുകൾ സത്യമായി, മോഹൻലാൽ സൂപ്പർതാരമായി'

വെള്ളി, 5 ഒക്‌ടോബര്‍ 2018 (11:13 IST)
മലയാളത്തിന്റെ സ്വന്തം അവതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലാണോ മമ്മൂട്ടിയാണോ മികച്ച നടനെന്ന് ചോദിച്ചാൽ ഒരാളുടെ പേരുമാത്രമായി പറയാൻ കഴിയില്ല. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകൻ‘ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർസ്റ്റാർ ആയത്. 
 
തനിക്ക് ഭീഷണിയായി മോഹൻലാൽ വളരുമെന്നും അവന് അതിനുള്ള കഴിവുണ്ടെന്നും മമ്മൂട്ടി പണ്ടേ പ്രവചിച്ചതാണ്. മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. വില്ലനില്‍ നിന്നും നായകനിലേക്കുള്ള മോഹന്‍ലാലിന്റെ യാത്ര വളരെ പെട്ടെന്നായിരുന്നു. 
 
ചെന്നൈയില്‍ വെച്ചുള്ള ഒരു ചിത്രീകരണത്തിനിടെ ശ്രീനിവാസനോടാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മോഹന്‍ലാല്‍ തീര്‍ച്ചയായും എനിക്കൊരു വെല്ലുവിളിയാകും, അവന് അതിനുള്ള കഴിവ് ഉണ്ട്’- ഇപ്രകാരമായിരുന്നു മമ്മൂട്ടി ശ്രീനിവാസനോട് പറഞ്ഞത്.
 
ഇരുവരുടെയും ആരാധകര്‍ പരസ്പരം പോരടിയ്ക്കാറുണ്ടെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും സിനിമയ്ക്കകത്തും പുറത്തും എല്ലായ്‌പ്പോഴും ഉറ്റസുഹൃത്തുക്കളാണ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ നിറസാന്നിധ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍