ടോവിനോയുടെ നായിക, ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍, തല്ലുമാല ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 28 ഏപ്രില്‍ 2022 (08:51 IST)
ഹൃദയം റിലീസിന് ശേഷം ടോവിനോ തോമസിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടു. തല്ലുമാല എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്.ബീപാത്തു എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കല്യാണിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 'അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article