'ദളപതി 67' ഓഡിയോ റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയി, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 ഫെബ്രുവരി 2023 (14:52 IST)
'ദളപതി 67' ഒരുങ്ങുകയാണ്. ചിത്രീകരണം ജനുവരി 2 ന് ചെന്നൈയില്‍ ആരംഭിച്ചിരുന്നു. അടുത്ത ഷെഡ്യൂളിനായി ടീം കശ്മീരിലേക്ക് പോയി.
 
സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. എന്നാല്‍ ചിത്രത്തിന് വേണ്ടിയുള്ള മ്യൂസിക് ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
 
ഒരു ഇന്ത്യന്‍ സംഗീത കമ്പനി 16 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  
 
വിജയും തൃഷയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് ??മേനോന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കളില്‍.  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article