സോളോട്രിപ്പ്, സുഹൃത്തിന്റെ പിറന്നാള്‍ സമ്മാനം, വിയറ്റ്‌നാം യാത്രയില്‍ നടി ഷാലിന്‍ സോയ

കെ ആര്‍ അനൂപ്
വ്യാഴം, 2 ഫെബ്രുവരി 2023 (12:59 IST)
ഫെബ്രുവരി മാസം നടി ഷാലിന്‍ സോയയെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഫെബ്രുവരി 22നാണ് താരത്തിന്റെ ജന്മദിനം. ഇരുപത്തിയാറാമത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ തന്നെയാണ് തീരുമാനം. ജന്മദിനം എത്തും മുമ്പേ പ്രിയ സുഹൃത്ത് നടിക്കൊരു സമ്മാനം നല്‍കി.വിയറ്റ്‌നാമിലേക്കുള്ള ടിക്കറ്റ് ആയിരുന്നു ഗിഫ്റ്റ്. അങ്ങനെ 2023 ഫെബ്രുവരി ആദ്യം തന്നെ സോളോ ട്രിപ്പ് ഷാലിന്‍ ആരംഭിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

'എന്റെ ഉറ്റ സുഹൃത്ത് സന ബാനു എനിക്ക് ഒരു നേരത്തെ ജന്മദിന സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. വിയറ്റ്‌നാമിലേക്കുള്ള ടിക്കറ്റ്. അതിനാല്‍ ഞാന്‍ ഇവിടെ! തീര്‍ച്ചയായും സോളോട്രിപ്പ്'-ഷാലിന്‍ സോയ യാത്രാ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ മനസ്സില്‍ വളരെ വേഗത്തില്‍ ചേക്കേറിയ നടിയാണ് ഷാലിന്‍ സോയ. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്.സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്നൊരു ഹസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
 
ഫാത്തിമ ഷാലിന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. 1997 ഫെബ്രുവരി 22ന് ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം. 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ആണ് അരങ്ങേറ്റം കുറിച്ചത്.
 
മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article