മധുരരാജ മൊബൈലില്‍ പകര്‍ത്തി: പതിനാലുകാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (18:45 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മധുരരാജ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയില്‍.

പെരിന്തല്‍മണ്ണയിലെ തിയേറ്ററിലാണ് സംഭവം. ചിത്രത്തിന്റെ 50 മിനിറ്റോളം മൊബൈല്‍ ക്യാമറയിലൂടെ പകര്‍ത്തിയതായി പരിശോധനയില്‍ കണ്ടെത്തി.

പ്രദര്‍ശനം നടക്കുന്നതിനിടെ പതിനാലുകാരന്‍ മൊബൈല്‍ ക്യാമറയില്‍ സിനിമ പകര്‍ത്തുന്നത് തിയേറ്ററിലുള്ളവരാണ് കണ്ടത്. തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപ്പെടുകയും പൊലീസിനെ അറിയിക്കുകയും ചെയ്‌തു.

തിയേറ്ററിലെത്തിയ പൊലീസ് മൊബൈല്‍ ക്യാമറ പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല.

ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്നും ഈ സീനുകള്‍ സോഷ്യല്‍ മീഡിയയിലും, വാട്‌സ്ആപ് സ്റ്റാറ്റസ് വഴിയും പ്രചരിപ്പിക്കുന്നതെന്നുംമധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article