സൂര്യയുടെ പുതിയ സിനിമ ഏതാണെന്ന് അറിഞ്ഞോ ? സംഗീതം ഒരുക്കാന്‍ അനിരുദ്ധ്

കെ ആര്‍ അനൂപ്
ബുധന്‍, 23 മാര്‍ച്ച് 2022 (16:49 IST)
നടന്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'എതര്‍ക്കും തുനിന്തവന്‍' പ്രദര്‍ശനം തുടരുകയാണ്.മാര്‍ച്ച് 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് നടന്‍.സൂര്യയുടെ അടുത്ത പ്രൊജക്റ്റ് സംവിധായകന്‍ ശിവയുടെ ഒപ്പം ആണെന്ന് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലവും ഒരുക്കാന്‍ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെ നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തുവെന്നാണ് പുതിയ വാര്‍ത്ത. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. 2019 ല്‍ പ്രൊജക്റ്റ് പ്രഖ്യാപിച്ചതിനാല്‍ ഉടന്‍തന്നെ അപ്‌ഡേറ്റ് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article