നയന്‍താരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ കേസ് ?

കെ ആര്‍ അനൂപ്

ചൊവ്വ, 22 മാര്‍ച്ച് 2022 (15:07 IST)
റൗഡി പിച്ചേഴ്‌സ് നയന്‍താരയുടേയും വിഘ്നേഷ് ശിവനന്റെയും ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ്. ഈ പ്രൊഡക്ഷന്‍ ഹൗസിനെതിരെ പോലീസ് കേസെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍.
 
റൗഡി പിച്ചേഴ്‌സ് റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് പരാതി. അതിനാല്‍ തന്നെ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ആണ് മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ പരാതി നല്‍കിയത്.
 
അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന്‍ എകെ 62 എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രീകരണം ഏപ്രില്‍ ആദ്യം തുടങ്ങാനിരിക്കുകയാണ്. ഈ വേളയിലാണ് സംവിധായകനും നയന്‍താരയ്ക്കും എതിരെ പരാതി എത്തിയിരിക്കുന്നത്. അതേസമയം റൗഡി പിച്ചേഴ്‌സ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍