38 ഭാഷകളില്‍ റിലീസിനൊരുങ്ങി സൂര്യയുടെ 'കങ്കുവ'

കെ ആര്‍ അനൂപ്
ചൊവ്വ, 21 നവം‌ബര്‍ 2023 (13:03 IST)
'കങ്കുവ'യുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തി. 38 ഭാഷകളില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്.10 ഇന്ത്യന്‍ ഭാഷകളില്‍ 'കങ്കുവ' റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 
 
'കങ്കുവ' 38 ഭാഷകളില്‍ പുറത്തിറങ്ങും, ചിത്രത്തിന് 2D, 3D പതിപ്പുകളും ഉണ്ടാകും. റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
'കങ്കുവ' തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസായിരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഉറപ്പുനല്‍കുന്നു, കൂടാതെ തമിഴ് സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത ചില ലൊക്കേഷനുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
 
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ദേവി ശ്രീ പ്രസാദ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article