ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ സ്‌റ്റാര്‍ രജനി കാന്ത് നായകനാകുന്ന കബാലിയുടെ ടീസര്‍ പുറത്തിറങ്ങി. മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബലീശ്വരനാണ് രജനിയുടെ കഥാപാത്രം.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അധോലോക നേതാവിന്റെ റോളിലാണ് രജനി. ഏറെ കാലത്തിനുശേഷം രജനികാന്ത് സ്വന്തം പ്രായത്തിലുള്ള നായകകഥാപാത്രമാകുന്നുവെന്ന പ്രത്യേകതയും കമ്പാലിക്കുണ്ട്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലാണ് ചിത്രീകരണം.
ഭാര്യയുടെ റോളില്‍ രാധിക ആപ്‌തെയും മകളുടെ വേഷത്തില്‍ ധന്‍സികയും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. അട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പാ രഞ്ജിത്ത്.