ജിനു ജോസഫ് പറഞ്ഞത് കള്ളമോ ?; വിമാനത്താവളത്തില്‍ അറസ്‌റ്റിലായത് ജീവനക്കാരോട് മോശമായി പെരുമാറിയതിന്, പണി പാളിയെന്ന് തോന്നിയപ്പോള്‍ മാപ്പ് എഴുതി നല്‍കി തലയൂരി- ഇത്തിഹാദ് എയര്‍വേസിന്റെ വാര്‍ത്താകുറിപ്പ് പുറത്ത്

Webdunia
ഞായര്‍, 1 മെയ് 2016 (12:01 IST)
നടന്‍ ജിനു ജോസഫ് അബുദാബി വിമാനത്താവളത്തില്‍ അറസ്‌റ്റിലായത് ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണെന്ന് ഇത്തിഹാദ് എയര്‍വേസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

ന്യൂയോര്‍ക്ക്- അബൂദബി യാത്രക്കിടെ വിമാനത്തിലെ കാബിന്‍ ജീവനക്കാരോട് ജിനു മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. തന്റെ പെരുമാറ്റത്തില്‍ വീഴ്‌ചയുണ്ടായതായി കാട്ടി ജിനു മാപ്പ് എഴുതി നല്‍കിയതോടെ അദ്ദേഹത്തെ യാത്ര ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നുവെന്ന് ഇത്തിഹാദ് വ്യക്തമാക്കി.

സംഭവദിവസം ജിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

"ന്യൂയോര്‍ക്കില്‍ നിന്ന് അബുദബിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പായി ടിവി ഓഫ് ചെയ്യണമായിരുന്നു. അതിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജീവനക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു പുതപ്പുമായിട്ടാണ് വന്നത്. ടിവി പുതപ്പുകൊണ്ട് മൂടാനാണ് അയാള്‍ വന്നത്. അത് ബിസിനസ് ക്ലാസ് ആയിരുന്നു, ഓര്‍ക്കണം. ഇങ്ങനെയാണ് നിങ്ങളുടെ പ്രതികരണമെങ്കില്‍ ഞാന്‍ ഇത് വീഡിയോയില്‍ പകര്‍ത്തുമെന്ന് ഞാന്‍ അവരോട് പറഞ്ഞു.

എന്റെ ഫോണ്‍ തട്ടിപ്പറിച്ച് അയാള്‍ ഭീഷണി മുഴക്കി, അബുദബിയില്‍ എത്തുമ്പോള്‍ എന്നെ അറസ്റ്റ് ചെയ്യുമെന്ന്. പിറകെ ഒരു ജീവനക്കാരിയുമെത്തി ഇതേ ഭീഷണി മുഴക്കി. ഒരു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണമെങ്കില്‍ എന്തൊക്കെയാണ് സഹിക്കേണ്ടത്? ജീവനക്കാരുടെ കഴിവില്ലായ്മയ്ക്ക് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടത്? എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞാല്‍ മനസിലാകും. അതിനുപകരം ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്.

ഈ യാത്രയ്ക്കിടെ തന്നെ ഞാന്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോഴും മോശം അനുഭവമാണുണ്ടായത്. അര മണിക്കൂര്‍ കഴിഞ്ഞും പ്രതികരണമൊന്നും കാണാത്തതിനാല്‍ എനിക്ക് സര്‍വ്വീസ് ഏരിയയിലേക്ക് ചെല്ലേണ്ടിവന്നു.
Next Article