Sunny Leone: മലയാളി പെണ്ണായി സണ്ണി ലിയോണ്‍,റാംപ് വാക്ക്, കോഴിക്കോട്ടുകാരുടെ മനം കവര്‍ന്ന് താര സുന്ദരി

കെ ആര്‍ അനൂപ്
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (12:40 IST)
മലയാളി പെണ്ണായി കേരളക്കരയിലെത്തി സണ്ണി ലിയോണ്‍. കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് ഇത്തവണത്തെ നടിയുടെ വരവ്. ഓണാശംസകളും നടി നേര്‍ന്നു. കോഴിക്കോട് സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി.
 
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കൊപ്പം റാംപ് വാക്ക് നടത്തുകയും അവരോടൊപ്പം സ്‌നേഹം പങ്കുവയ്ക്കാനും നടി സമയം കണ്ടെത്തി. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് നടിയെ സ്റ്റേജിലേക്ക് എത്തിച്ചത്.തിരിച്ചുകൊണ്ടുവാന്‍ വളരെ പാടുപെട്ടു. അവസാനം സ്റ്റേജിനടുത്തുതന്നെ കാര്‍ എത്തിച്ച് സണ്ണിയെ പുറത്ത് എത്തിച്ചത്. 
 
ശനിയാഴ്ച ഷോയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഗുണനിലവാരം ഇല്ലാത്ത വസ്ത്രങ്ങളാണ് നല്‍കിയതെന്ന് ആരോപിച്ച് വാക്കേറ്റം സംഘര്‍ഷത്തിലെത്തി. പിന്നീട് പോലീസിന്റെ നിബന്ധനകള്‍ പ്രകാരമാണ് പരിപാടി നടത്തിയത്.എക്‌സ്പ്രഷന്‍സ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നാണ് ഷോ നടത്തിയത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article