'വേണമെങ്കിൽ വിവാഹം കഴിക്കാം': തന്റെ ഇഷ്ടത്തിന് ജീവിച്ചോളാനാണ് മകന്‍ പറഞ്ഞതെന്ന് സുധിയുടെ ഭാര്യ

നിഹാരിക കെ എസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (10:58 IST)
മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ വേർപാടിന്റെ ആഘാതത്തിൽ തന്നെയാണ്വേ കുടുംബം ഇപ്പോഴും. സുധിയുടെ ഓർമയിൽ നിന്നും പൂർണമായും പുറത്തുകടക്കാൻ ഭാര്യ രേണുവിന് കഴിഞ്ഞിട്ടില്ല. നിരവധി അഭിമുഖങ്ങളിൽ രേണു സുധിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത് ഇവർക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായി. നിരന്തരം യൂട്യൂബ് ചാനലുകളിലെ അഭിമുഖത്തില്‍ പങ്കെടുക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്.
 
ഇപ്പോഴും ഇതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നല്ലതല്ലെന്നാണ് പൊതുഅഭിപ്രായം. ഇതിനിടെ സുധിയുടെ ഭാര്യ വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും വന്നിരുന്നു. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുധിയുടെ മൂത്ത മകന്‍ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
 
'ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കണമോ വേണ്ടയോ എന്നതൊക്കെ അമ്മയുടെ ഇഷ്ടമാണ്. ഞാന്‍ അതിനെപ്പറ്റി ഒരു അഭിപ്രായവും പറയില്ലെന്നാണ്' സുധിയുടെ മകന്‍ പറഞ്ഞത്. 'അമ്മയുടെ ഇഷ്ടം പോലെ ജീവിച്ചോളൂ' എന്നാണ് അവന്‍ പറഞ്ഞതെന്ന് രേണുവും കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ തമാശയായി എന്തോ സംസാരിക്കുന്നതിനിടയിലാണ് കിച്ചു ഇതിനെപ്പറ്റി പറഞ്ഞതെന്നും അത്തരം കാര്യത്തിലൊന്നും അവന് മറ്റൊരു അഭിപ്രായവും ഇല്ലെന്നും രേണു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വീണ്ടും ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് പറയുന്നതിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article