സുധിയെ വിറ്റ് കാശാക്കുന്നുവെന്ന് ജനം: ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്‌താൽ പോരേയെന്ന് സാജു നവോദയ

നിഹാരിക കെ എസ്

തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (09:35 IST)
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വേർപാടിന്റെ ആഘാതത്തിൽ നിന്നും അദ്ദേഹത്തിന്റെ ആരാധകരും കുടുംബവും ഇപ്പോഴും കരകയറിയിട്ടില്ല. ഏകദേശം ഒന്നര വർഷമാകുന്നു സംഭവം നടന്നിട്ട്. സുധിയുടെ കുടുംബവുമായുള്ള സൗഹൃദത്തിന്റെ പേരിൽ നടന്റെ മരണശേഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന ഒരാളാണ് അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുടെ കുടുംബത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. 
 
ദുബായ് മലയാളിയായ യൂസഫിന്റെ സഹായത്തോടെ അടുത്തിടെ സുധിയുടെ മണം പെർഫ്യൂമാക്കി ഭാര്യ രേണുവിന് ലക്ഷ്മി സമ്മാനിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയ രംഗത്ത് വന്നു. കടുത്ത സൈബർ ആക്രമണമായിരുന്നു ലക്ഷ്മിക്ക് നേരെ ഉണ്ടായത്. സുധിയുടെ മരണശേഷം ലക്ഷ്മി സുധിയേയും കുടുംബത്തേയും വീഡിയോയാക്കി വിറ്റ് യുട്യൂബിലൂടെ വരുമാനമുണ്ടാക്കുന്നുവെന്നായിരുന്നു ഇവരുടെ ഭാഷ്യം. സുധിയെ വിറ്റ് കാശാക്കുന്നെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും എന്നാണ് സ്മാർട്ട് പിക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ  പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന സാജു നവോദയ പറയുന്നത്.
 
'ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.‍ ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകാത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ.

ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക. അയ്യോ ഞങ്ങൾ അറിയാതെ വേറൊരാൾ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ...', നടൻ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍