'എല്ലാ മാസവും പൈസ തരും,സുധിച്ചേട്ടന്റെ സ്വന്തം പെങ്ങളാ ലക്ഷ്മി നക്ഷത്ര';അത് എവിടെയാണെങ്കിലും പറയാന്‍ തയ്യാറെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു

കെ ആര്‍ അനൂപ്

ശനി, 9 മാര്‍ച്ച് 2024 (13:22 IST)
അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിനോട് സ്‌നേഹബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ പ്രിയപ്പെട്ട സുധിച്ചേട്ടന്റെ കുടുംബത്തിന്റെ സന്തോഷത്തിന്റെ ഭാഗമാകാന്‍ ലക്ഷ്മി എപ്പോഴും ശ്രമിക്കാറുണ്ട്.സുധിയുടെ ഭാര്യ രേണുവിനേയും മക്കളേയും ഇടയ്ക്ക് പോയി കാണാറുണ്ട്. ഇതിന്റെ വീഡിയോകള്‍ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി ഷെയര്‍ ചെയ്യുമ്പോള്‍ ലക്ഷ്മിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടും.
യൂട്യൂബ് ചാനലിന്റെ കൂട്ടാന്‍ വേണ്ടിയാണ് ലക്ഷ്മി നക്ഷത്രയുടെ സന്ദര്‍ശനം എന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ഇത്തരം കമന്റുകളുടെ വായടപ്പിച്ച് മറുപടി നല്‍കുകയാണ് രേണു. സുധിച്ചേട്ടന്റെ സ്വന്തം പെങ്ങളെ പോലെയാണ് ലക്ഷ്മി നക്ഷത്രയെന്ന് അവര്‍ പറയുന്നു.
'ലക്ഷ്മി നക്ഷത്ര എന്ന് പറയുന്നത് സുധിച്ചേട്ടന്റെ സ്വന്തം പെങ്ങളായിട്ടാണ് ഞങ്ങള്‍ കാണുന്നത്. അവള്‍ അന്നും ഇന്നും ഒരുപോലെയാണ്. എല്ലാ മാസവും അവള്‍ ഒരു തുക ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എനിക്ക് ജോലിയൊന്നും ആയിട്ടില്ല, വീട്ടില്‍ പപ്പാക്ക് ജോലി ആയിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ചോദിക്കാതെ തന്നെ അവള്‍ എല്ലാ മാസവും പൈസ ഇട്ട് തരും. അവള്‍ക്ക് വേണമെങ്കില്‍ ഇക്കാര്യം പബ്ലിക്ക് ആയി പറയാം. പക്ഷേ പറഞ്ഞിട്ടില്ല. അവള്‍ക്ക് ആത്മാര്‍ത്ഥമായിട്ടുള്ള സ്‌നേഹമാണ് ഉള്ളത്. അത് എവിടെയാണെങ്കിലും ഞാന്‍ പറയും.',-രേണു പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍