ഇപ്പോഴും പ്രണവിനെ ഇഷ്ടമാണ്, നടന്റെ ഫോട്ടോ ഫോണില്‍ വാള്‍ പേപ്പര്‍, ഗായത്രി സുരേഷ് പറയുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 10 ജനുവരി 2024 (12:56 IST)
Gayathri Suresh Pranav Mohanlal
കുഞ്ചാക്കോ ബോബന്റെ ജമ്‌ന പ്യാരി എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ഗായത്രി സുരേഷ്. പിന്നീട് നിരവധി അവസരങ്ങള്‍ താരത്തെ തേടി എത്തിയെങ്കിലും ഇപ്പോള്‍ നടിയെ പുതിയ സിനിമകളിലൊന്നും അധികം കാണാറില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പേജുകളില്‍ ഗായത്രിയുടെ വാക്കുകള്‍ നിറയാറുണ്ട്. അഭിമുഖങ്ങളില്‍ നടി നടത്തുന്ന പ്രതികരണങ്ങളാണ് അവയില്‍ കൂടുതലും.ALSO READ: വിജയുടെ ജില്ലയ്ക്ക് 10 വയസ്സ്, അജിത്തിന്റെ 'വിശ്വാസം' തിയേറ്ററുകളില്‍ എത്തി 5 വര്‍ഷം, ജനുവരി 10 ആഘോഷമാക്കി ആരാധകര്‍
 
നേരത്തെ മോഹന്‍ലാലിന്റെ മകന്‍ പ്രണതിനോടുള്ള പ്രണയത്തെക്കുറിച്ച് ഗായത്രി സുരേഷ് തുറന്നു ഇപ്പോഴും തനിക്ക് ഇഷ്ടമുണ്ടെന്നാണ് നടി പറയുന്നത്.ALSO READ: 27 വര്‍ഷം കൊണ്ട് 103 സിനിമകളെ ചെയ്തിട്ടുള്ളൂ, കുഞ്ചാക്കോ ബോബനെ പിന്നിലാക്കാന്‍ ഷൈന്‍ ടോം ചാക്കോ, വേഗത്തില്‍ 100 ചിത്രങ്ങളുമായി നടന്‍
 
'മുമ്പ് തന്റെ ഫോണിലെ വാള്‍പേപ്പര്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ വാള്‍ പേപ്പര്‍ പ്രണവല്ല. ഒരു എലിജിബിള്‍ ബാച്ചിലറെന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമാണ്.ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തോടെ ഭയങ്കര ആരാധനയാണ്. വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാന്‍. അന്ന് സെലിബ്രിറ്റി ക്രഷ് ആരെന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത്. എന്റെ മനസില്‍ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹന്‍ലാലാണ് എന്നാണ്. അത് വൈറലായി. ശേഷമുള്ള പല അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യങ്ങള്‍ വന്നു. ആ ചോദ്യത്തെ തടയാതെ ഞാന്‍ പറഞ്ഞു കൊണ്ടോയിരുന്നു. അതാണ് ട്രോളുകള്‍ കൂടിയത്.',-ഗായത്രി സുരേഷ് പറഞ്ഞു.ALSO READ: വിമാനത്താവളത്തില്‍ ഭൂമിക്കടിയില്‍ സ്റ്റേഷന്‍; കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടും
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article