Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

അഭിറാം മനോഹർ

ബുധന്‍, 14 മെയ് 2025 (08:41 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാനോട് പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ മുന്‍നിരയിലുണ്ടായിരുന്ന കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ. ഭീകരവാദികളുടെ സഹോദരി എന്നാണ് വിജയ് ഷാ സോഫിയെ ഖുറേഷിയെ വിശേഷിപ്പിച്ചത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ തന്നെ വിട്ട് മോദിജി പാഠം പഠിപ്പിച്ചെന്നാണ് വിജയ് ഷായുടെ വിവാദപ്രസ്താവന.
 
ഷായുടെ ഈ വിദ്വേഷ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ അവര്‍ നമ്മുടെ സഹോദരിയാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും പിന്നീട് വിജയ് ഷാ തിരുത്തി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍