'തിരുവനന്തപുരത്ത് വരോ, ചെയ്തു തരോ?'; ഫോണ്‍ വിളിച്ചു അശ്ലീലം, വീഡിയോ പുറത്തുവിട്ട് ആര്യ

രേണുക വേണു

ബുധന്‍, 10 ജനുവരി 2024 (11:24 IST)
Arya Babu

ഫോണില്‍ വിളിച്ചു അശ്ലീലം പറഞ്ഞയാളുടെ വിവരങ്ങള്‍ പങ്കുവെച്ച് നടിയും അവതാരകയുമായ ആര്യ ബാബു. തന്റെ കമ്പനി നമ്പറിലേക്ക് വന്ന ഒരാളുടെ ഫോണ്‍ സംഭാഷണമാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. ആര്യയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവാവിനോട് സംസാരിച്ചത്. 
 
'ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞ് ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് (കമ്പനി ഫോണ്‍) വിളിച്ചു !!!! ഉടന്‍ തന്നെ സംസാരം വഴിമാറുകയായിരുന്നു !! ബാക്കിയെല്ലാം ചരിത്രം !! ഈ സംഭാഷണം നിങ്ങളും ആസ്വദിക്കൂ' എന്ന കുറിപ്പോടെയാണ് ആര്യ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചത്. കോള്‍ വന്ന നമ്പര്‍ ആര്യ ഈ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. 
 
നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുന്നുണ്ട്. അല്ല കാസര്‍ഗോഡ് ആണെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ? എന്നാണ് ഇയാള്‍ തിരിച്ചു ചോദിക്കുന്നത്. ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ താന്‍ സ്വയംഭോഗം ചെയ്യുകയാണെന്നും യുവാവ് പറയുന്നത് കേള്‍ക്കാം. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kanchivaram (@kanchivaram.in)

'ഇയാളൊരു പ്രൊഫഷണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു' എന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍