അമൃതയെ പിന്തുണച്ച് ഗോപി സുന്ദര്‍, വീഡിയോയുമായി സംഗീത സംവിധായകന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 2 ജനുവരി 2024 (09:15 IST)
ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറും തമ്മിലുള്ള പ്രണയവും പിന്നീട് രണ്ടാള്‍ക്കും ഇടയിലുണ്ടായ അകല്‍ച്ചയും വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടാളും ഒന്നിച്ച് ഒരു ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ല. ഇപ്പോഴിതാ അമൃതയെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിരിക്കുകയാണ് ഗോപി സുന്ദര്‍.
 
ഈയടുത്ത് വാര്‍ത്തകളില്‍ വീണ്ടും അമൃതിയുടെ പേര് എത്തിയത് മുന്‍ ഭര്‍ത്താവ് ബാല നടത്തിയ പരാമര്‍ശങ്ങളാണ്. അമൃതയെ കാണാന്‍ പാടാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും തനിക്കെതിരെ പോക്‌സോ കേസ് ചുമത്തിയെന്നും ഒക്കെ ആയിരുന്നു ബാലയുടെ ആരോപണങ്ങള്‍. തന്റെ അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് അമൃത ഇക്കാര്യത്തില്‍ പ്രതികരണം നല്‍കിയത്. ഇപ്പോള്‍ അമൃതയുടെ ഈ വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.
 
'അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയര്‍'എന്ന് എഴുതി കൊണ്ടാണ് ഗോപി സുന്ദര്‍ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് അമൃത ലൈക്കും ചെയ്തിട്ടുണ്ട്. ഇത്തവണയും കമന്റ് ബോക്‌സ് അടച്ച ശേഷമാണ് വീഡിയോ പങ്കുവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍