ഇഷ്ടക്കൂടുതല്‍ മോഹന്‍ലാലിനോട് പിന്നെയെ മമ്മൂട്ടിയുള്ളൂ, യുവതാരങ്ങളില്‍ മികച്ചത് ഫഹദ് ഫാസില്‍, മലയാള സിനിമയെയും താരങ്ങളെയും കുറിച്ച് മുത്തയ്യ മുരളീധരന്‍

കെ ആര്‍ അനൂപ്

ബുധന്‍, 10 ജനുവരി 2024 (09:16 IST)
Mammootty Mohanlal Muttiah Muralitharan
മലയാള സിനിമ കാണാറുണ്ടെന്നും ഇഷ്ട താരം മോഹന്‍ലാലും ആണെന്നും പറഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍. മോഹന്‍ലാലിന്റെ അഭിനയം മികച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ തലമുറയിലെ മികച്ച നടനായി ഫഹദിനെ വിശേഷിപ്പിക്കുകയും ചെയ്തു. സിനിമയില്‍ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് അവതാരക ചോദിച്ചപ്പോള്‍, മലയാളത്തില്‍ നിന്നാണോ എന്ന് തിരിച്ച് ചോദിച്ച് ഉറപ്പിച്ച ശേഷം മോഹന്‍ലാലിന്റെ പേര് പറയുകയായിരുന്നു മുരളീധരന്‍.
 
'ഞാന്‍ ഒട്ടുമിക്ക മലയാള സിനിമകളും കാണുന്ന ഒരാളാണ്. എനിക്ക് മലയാളത്തില്‍ നാലഞ്ച് താരങ്ങളെ ഇഷ്ടമാണ്. അതിലൊന്ന് മോഹന്‍ലാല്‍ ആണ് പിന്നെ മമ്മൂട്ടി. ജയറാമിനെ എന്നും ഒരു കോമഡി ആയിട്ട് എനിക്ക് ഇഷ്ടമാണ്. പൃഥ്വിരാജ് അദ്ദേഹത്തെയും എനിക്ക് വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെയും കുറെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മമ്മൂട്ടിയുടെ മകനും നല്ലതാണ് ദുല്‍ഖര്‍. പിന്നീട് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. ഇപ്പോഴുള്ളവരില്‍ ഏറ്റവും മികച്ചത് ഫഹദ് ആണ്. ഇവരില്‍ എല്ലാം മുകളിലാണ് മോഹന്‍ലാല്‍ കാരണം ലൂസിഫര്‍ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഞാന്‍ കണ്ടു. വളരെ പ്രത്യേകതയുള്ള അഭിനയമാണ്. അദ്ദേഹം അഭിനയിക്കുന്ന രീതി തന്നെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം ആ കഥാപാത്രമായി മാറുന്നത് അതിമനോഹരമാണ്. തമിഴിലും അദ്ദേഹം ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളം മാത്രമല്ല എല്ലാ ഇന്ത്യന്‍ ഭാഷകളിലെ സിനിമകളും ഞാന്‍ കാണാറുണ്ട്.',- മുരളീധരന്‍ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍