Yash: പിറന്നാള്‍ ദിനത്തില്‍ ഫ്‌ളക്‌സ് തകര്‍ന്ന് ആരാധകര്‍ മരണപ്പെട്ട സംഭവം; മരണപ്പെട്ടവരുടെ വീടുകളിലെത്തി കന്നട താരം യഷ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ജനുവരി 2024 (16:40 IST)
Yesh: തന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫ്‌ളക്‌സ് കെട്ടുന്നതിനിടയില്‍ ആരാധകര്‍ മരിച്ച സംഭവത്തില്‍ മരിച്ചവരുടെ വീടുകളിലെത്തി കന്നട താരം യഷ്. ഇത്തരം സംഭവങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നതായും തന്നോടുള്ള സ്‌നേഹം ഈ രീതിയില്‍ പ്രകടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദയവായി നിങ്ങളുടെ സ്‌നേഹം ഇത്തരത്തില്‍ പ്രകടിപ്പിക്കരുത്. വലിയ ബാനറുകള്‍ തൂക്കരുത്. സിനിമയിലേതുപോലെ ബൈക്ക് ചേസ് ചെയ്യരുത്. അപകടകരമായ സെല്‍ഫികളും എടുക്കരുത്. 
 
ALSO READ: Lakshadweep: ലക്ഷദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചോ, കടമ്പകള്‍ കടന്ന് ചിലവ് കുറച്ച് ഇങ്ങനെ പോകാം
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ആരാധകനാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാത്രി 11 മണിക്ക് ആയിരുന്നു അപകടം നടന്നത്. 25 അടിയുള്ള കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മൂന്ന് ആരാധകര്‍ മരണപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കും ഏറ്റു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍