സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണചടങ്ങ് ഇന്ന്; മോഹൻലാൽ മുഖ്യാതിഥി

ബുധന്‍, 8 ഓഗസ്റ്റ് 2018 (13:52 IST)
തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ എത്തും. വൈകുന്നേരം ആറുമണിക്ക് നടക്കുന്ന പരിപാടിയിൽ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെസി ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
 
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ രാഹുല്‍ റിജി നായർ‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രൻ‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങിയവരും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
 
മോഹൻലാൽ മുഖ്യാതിഥിയായെത്തുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എതിർപ്പുകളുമായി പലരും രംഗത്തെത്തുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍