മമ്മൂട്ടിക്ക് ഇതിലും വലിയൊരു നഷ്ടം വേറെയില്ല, ഓർമയിൽ വേദനിച്ച് മഹാനടൻ!

ബുധന്‍, 8 ഓഗസ്റ്റ് 2018 (13:11 IST)
തമിഴ്നാട് മുൻ‌മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചപ്പോൾ അനുശോചനം അറിയിച്ചവരിൽ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ടായിരുന്നു. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. ഒപ്പം, തനിക്ക് നഷ്ടമായ ആ അസുലഭ നിമിഷത്തെ കുറിച്ചും മമ്മൂട്ടി പറയുന്നുണ്ട്.
 
മണി രത്നത്തിന്റെ ‘ഇരുവർ എന്ന സിനിമയില്‍ എനിക്ക് കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ നടന്നില്ല അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്‌ടമായി തോന്നുന്നത്‘ എന്നാണ് മമ്മൂട്ടി കുറിച്ചത്.
 
കരുണാനിധി - എം ജി ആര്‍ സൗഹൃദത്തിന്റേയും രാഷ്ട്രീയത്തിന്റേയും കഥ പറഞ്ഞ ചിത്രമാണ് 'ഇരുവർ'. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ എം ജി ആര്‍ ആയി വേഷമിട്ടത് മോഹന്‍ലാലും കരുണാനിധിയായി വേഷമിട്ടത് പ്രകാശ് രാജും ആയിരുന്നു. അവസരം ലഭിച്ചിട്ടും കരുണാനിധിയാകാൻ കഴിയാത്ത പോയ ഈ ചിത്രത്തെക്കുറിച്ചാണ് മമ്മൂട്ടി കുറിപ്പിൽ പരാമർശിക്കുന്നത്.
 
‘ഇരുവര്‍’ എന്ന സിനിമയില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെല്‍‌വന്‍ എന്ന കഥാപാത്രമായി മണിരത്നത്തിന്‍റെ മനസില്‍ ആദ്യം മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ വച്ച് ഫോട്ടോഷൂട്ടുവരെ നടന്നതാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി ആ കഥാപാത്രം വേണ്ടെന്നുവച്ചു. പ്രകാശ്‌രാജ് ആ വേഷത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍