വെള്ളിത്തിരയിൽ മായാതെ കലൈഞ്ജർ; കരുണാനിധിക്ക് വിട ചൊല്ലി സിനിമാ ലോകം

ബുധന്‍, 8 ഓഗസ്റ്റ് 2018 (12:33 IST)
രാഷ്‌ട്രീയത്തിലും സിനിമാ ലോകത്തും ഒരുപോലെ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു കരുണാനിധി. അദ്ദേഹത്തിന് ആദരമർപ്പിച്ച് മലയാളം, തമിഴ് സിനിമാ ലോകത്തുള്ളവർ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ തമിഴ് സിനിമകളുടെ ചിത്രീകരണങ്ങളെല്ലാം നിർത്തിവച്ചിട്ടുണ്ട്. കൂടാതെ ഇന്ന് തമിഴ്‌‌നാട്ടിൽ സിനിമാ പ്രദർശനം ഇല്ലായിരിക്കുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‍സ് കൗണ്‍സില്‍ പ്രസിഡന്‍റ് വിശാല്‍ കൃഷ്‍ണ അറിയിച്ചു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ കലൈഞ്ജർക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി എത്തിയിരുന്നു. കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നതും ആ അവസരം വിനിയോഗിക്കാത്തിരുന്നതിൽ നഷ്ടബോധമുണ്ടെന്നും മമ്മൂട്ടി കുറിച്ചു.
 
സിനിമാ രംഗത്തുനിന്ന് നിരവധിപേരാണ് അദ്ദേഹത്തിന് അദരാഞ്‌ജലി അർപ്പിച്ചത്. 'രാഷ്ട്രീയത്തിനോടൊപ്പം സിനിമയിലും സംഭവന നൽകിയ വ്യക്തിയാണ് കരുണനിധിയെന്ന് നടൻ മോഹൻലാൽ പറഞ്ഞു. തനിയ്ക്ക് വളരെ അടുത്ത് അറിയാവുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആത്മവിന് നിത്യശാന്തി നേരുന്നുവെന്നും' മോഹൻലാൽ കൂട്ടിച്ചേർത്തു.
 
ഒരു കലാകാരൻ എന്ന നിലയിൽ താൻ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ദിനമാണിതെന്ന് രജനീകാന്ത് പറഞ്ഞു. അദ്ദേഹവും ഭാര്യയും മകളും ധനുഷും കലൈഞ്ജറിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കരുണാനിധിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നെന്നും അദ്ദേഹം ഉറങ്ങുകയായിരുന്നതുകൊണ്ട് നേരിട്ട് സംസാരിക്കാനാൻ കഴിഞ്ഞിരുന്നില്ലെന്നും രജനി മാധ്യമങ്ങളോട് പറ‍ഞ്ഞു.
 
കരുണാനിധിയുടെ മരണ സമയം വിശ്വരൂപം 2 ന്റ പ്രമോഷനുമായി ബന്ധപ്പെട്ട് കമൽഹാസൻ ദില്ലിയിലായിരുന്നു. വിവരം അറിഞ്ഞതിനെത്തുടർന്ന് അദ്ദേഹം ചെന്നൈയിലേക്കെത്തുകയായിരുന്നു. 
 
'വിശ്വാസ'ത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി അജിത്ത് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലായിരുന്നു. മരണവാർത്ത അറിഞ്ഞതോടെ ചിത്രീകരണം നിർത്തിവെച്ച് അദ്ദേഹം ചെന്നൈയിലേയ്ക്ക് വരികയായിരുന്നു. കൂടാതെ നടൻ വിശാലും ട്രിച്ചിയില്‍ ചിത്രീകരണത്തിലായിരുന്നു. അദ്ദേഹവും ഇന്നലെത്തന്നെ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍