ഇക്കഴിഞ്ഞ ദിവസമായിരുന്നു നടി ശിവദയുടെ മകള്‍ അരുന്ധതിയുടെ പിറന്നാള്‍ കുടുംബം ആഘോഷമാക്കിയത്. സിനിമ മേഖലയിലുള്ള അടുത്ത സുഹൃത്തുക്കള്‍ കുഞ്ഞിന് ആശംസകളുമായി എത്തി. ഒടുവിലായി മോഹന്‍ലാലിന്റെ 'ട്വല്‍ത്ത് മാന്‍' അഭിനയിച്ച നടി സിനിമയിലെ സുഹൃത്തുക്കളെ പിറന്നാളിന് ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ച് അനുശ്രീ ഉള്‍പ്പെടെയുള്ള 'ട്വല്‍ത്ത് മാന്‍' താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.