100 കോടിക്ക് തമിഴ് പ്രേക്ഷകര്‍ക്ക് പ്രത്യേക നന്ദി:ചിദംബരം

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (13:17 IST)
ഫെബ്രുവരി 22 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രം 'മഞ്ഞുമ്മല്‍ ബോയ്സ്' തരംഗമായി മാറിയിരുന്നു.കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
 
 ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണ്, 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 
 ഇപ്പോഴിതാ, സംവിധായകന്‍ ചിദംബരം, ചിത്രത്തിന് നല്‍കിയ വലിയ പിന്തുണയ്ക്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു. തമിഴ് പ്രേക്ഷകര്‍ക്ക് പ്രത്യേക നന്ദി എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
 
  ഇന്ത്യയിലെ തിയറ്ററുകളില്‍ ഒരു ദിവസം 1200-ലധികം പ്രദര്‍ശനങ്ങള്‍ നേടിയ ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മേല്‍ ബോയ്‌സ്.
 ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും വന്‍ പ്രശംസ ലഭിച്ചു,രണ്ട് ദിവസം മുമ്പ് ചെന്നൈയില്‍ വെച്ച് നടന്‍ കമല്‍ഹാസനെയും ടീം കണ്ടു.  
 പ്രേമം എന്ന ചിത്രത്തിന് ശേഷം തമിഴ് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയ സിനിമയായി മാറി.

അനുബന്ധ വാര്‍ത്തകള്‍

Next Article