സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തെന്ന പ്രചാരണങ്ങള്‍ക്ക് തള്ളി പിതാവ് ബാബു ഷാഹിര്‍.
സൗബിനെ അറസ്‌റ്റ് ചെയ്‌തെന്ന തരത്തില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ്. രണ്ട് മാസം മുമ്പ് നടന്ന സംഭമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. പ്രശ്‌നം നേരത്തെ തന്നെ ഒത്തു തീര്‍പ്പാക്കിയതാണെന്നും ബാബു ഷാഹിര്‍ വ്യക്തമാക്കി.