ഇത്ര സമയമെങ്കിലും കസ്റ്റഡിയില്‍ ഇരുന്നല്ലോ, അയാളുടെ ഹൈ ബിപി എനിക്ക് തന്ന പ്രഷറിനു പരിഹാരമല്ല; സൂരജ് പാലാക്കാരന്റെ ജാമ്യത്തില്‍ നടി റോഷ്‌ന

രേണുക വേണു
ചൊവ്വ, 13 ഓഗസ്റ്റ് 2024 (08:50 IST)
Roshna Ann Roy and Sooraj Palakkaran

വിവാദ യുട്യൂബ് വ്‌ളോഗര്‍ സൂരജ് പാലാക്കാരന് ജാമ്യം നല്‍കിയതില്‍ പ്രതികരണവുമായി പരാതിക്കാരി നടി റോഷ്‌ന ആന്‍ റോയ്. ഇത്ര സമയമെങ്കിലും കസ്റ്റഡിയില്‍ ഇരുന്നല്ലോ എന്ന് റോഷ്‌ന പറഞ്ഞു. സൂരജ് പാലാക്കാരന്റെ അറസ്റ്റ് തന്റെ വിജയമാണെന്നും നടി പറഞ്ഞു. 
 
' ഒറ്റയ്ക്കു വഴി വെട്ടി വന്നവളെ കേറി മേയല്ലേ..നല്ല ഒന്നാന്തരം പൂമാല ഇട്ടു വെച്ചിട്ടുണ്ട് കൊറച്ച് പേര്‍ക്ക് തരാന്‍,' റോഷ്‌ന പറഞ്ഞു. ജാമ്യം സ്റ്റേഷനില്‍ നിന്നു ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ റിമാന്‍ഡ് ചെയ്യപ്പെട്ടു. നോണ്‍ ബെയ്‌ലബിള്‍ ആയതുകൊണ്ട് തന്നെ ജാമ്യം കിട്ടുകയില്ലെന്നു പലരും പറയുന്നത് കേട്ടെന്നും താരം പറഞ്ഞു. 
 
' അയാളുടെ ഹൈ ബിപി എനിക്ക് തന്ന പ്രഷറിനു പരിഹാരമായില്ലെങ്കിലും..., ഇത്രയും സമയമെങ്കിലും കസ്റ്റഡിയില്‍ ഇരുന്നല്ലോ. ഈ അറസ്റ്റ് എന്റെ വിജയം തന്നെയാണ്. ഞാന്‍ എന്നില്‍ തന്നെ അഭിമാനിക്കുന്നു. സൂരജ് ചേട്ടനു അസുഖമൊക്കെ മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം കേട്ടോ. ഈ കഥയോ കഥാപാത്രങ്ങളോ അവസാനിക്കുന്നില്ല...പരിഹാരം കാണും വരെ പോരാടും. ചേട്ടനു ബിപി കൂടിയതുകൊണ്ട് വിശ്രമം കൊടുക്കുന്നു. തിരികെ വരാം. അതുവരെ തല്‍ക്കാലം വിട,' റോഷ്‌ന പറഞ്ഞു. 
 
തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുകയും മാനസിക സമാധാനം പോലും നഷ്ടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ചൂണ്ടി കാണിച്ചാണ് സൂരജ് പാലാക്കാരനെതിരെ നടി കേസ് കൊടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article