ഒരു ആവശ്യവുമില്ലാതെ ശോഭിതയുടെ മുടി നേരെയാക്കി ഇട്ട നാഗാർജുനയ്ക്ക് വിമർശനം

നിഹാരിക കെ എസ്
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (08:23 IST)
അടുത്തിടെയായിരുന്നു നടൻ നാഗചൈതന്യ അക്കിനേനിയുടേയും നടി ശോഭിത ധൂലിപാലയുടേയും വിവാഹം കഴിഞ്ഞത്. ഹൈദരാബാദിലെ നാഗചൈതന്യയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള അന്നപൂർണ ഫിലിം സ്റ്റുഡിയോസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഏറെ ചർച്ചയായ ഒരു താര വിവാഹം കൂടിയായിരുന്നു നാഗചൈതന്യയുടേയും ശോഭിതയുടേയും. ഇപ്പോഴിതാ, ഇവർക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
 
വിവാഹശേഷം ആദ്യമായി ഇരുവരും ക്ഷേത്ര ദർശനം നടത്തിയതിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും ശ്രീശൈലം ശ്രീ ഭ്രമരംഭ മല്ലികാർജ്ജുന സ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തിയത്. നവദമ്പതികൾക്കൊപ്പം നാഗാർജുനയുമുണ്ടായിരുന്നു. പരമ്പരാഗത വസ്ത്രധാരണത്തിൽ സിംപിൾ ലുക്കിലാണ് ഇരുവരും എത്തിയത്. നാഗചൈതന്യ ധരിച്ചിരുന്നത് വെളുത്ത നിറത്തിലുള്ള കുർത്തയും സ്വർണ്ണ ബോർഡറുകളുള്ള മുണ്ടുമായിരുന്നു. ചുവപ്പും ഓറഞ്ചും ബോർഡറുകളുള്ള മഞ്ഞ സാരിയിൽ അതിമനോഹരിയായാണ് ശോഭിത എത്തിയത്. 
 
സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന വീഡിയോയിൽ പൂജാരി ശോഭിതയ്ക്ക് പൂജിച്ച ചന്ദനം തൊടാനായി നൽകുമ്പോൾ അമ്മായിച്ഛൻ നാഗാർജുന ശോഭിതയുടെ മുടി ഒതുക്കി കൊടുക്കുന്നതായി കാണാം. ഈ രം ഗങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നാഗാർജുനയുടെ പെരുമാറ്റം അമ്മായിച്ഛൻ എന്ന രീതിയിലല്ലെന്നാണ് കമൻ്റുകളിൽ ഏറെയും. ശോഭിത കുടുംബത്തിലേക്ക് വന്നതിൽ നാഗചൈതന്യയേക്കാൾ ഹാപ്പി നാഗാർജുനയാണല്ലോ എന്നാണ് ഒരാളുടെ കമന്റ്. എല്ലായിടത്തും അമ്മായിച്ഛൻ വേണോ എന്തിനാണ് ചായിക്കും ശോഭിതയ്ക്കും ഒപ്പം നാഗാർജുന കറങ്ങുന്നത് എന്നിങ്ങനെയും കമന്റുകളുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article