സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായതായും ചിത്രീകരണത്തിനിടയിൽ നിന്നുള്ള സിനിമയിലെ നായികയായ ബോളിവുഡ് താരം അനുഷ്ക ഷെട്ടിയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ചിത്രീകരണം പൂർത്തിയായ വിവരം ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കത്തനാർ അതിൻറെ പരമാവധി മികവിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജയസൂര്യ കുറിപ്പിൽ പറഞ്ഞു. ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതായിരുന്നു ജയസൂര്യയുടെ പോസ്‌റ്റ്. സിനിമ നിർമ്മിക്കാൻ തയ്യാറായ ഗോകുലം ഗോപാലന് പ്രത്യേക നന്ദി പറയാനും ജയസൂര്യ മറന്നില്ല.
സിനിമയുടെ ഫസ്റ്റ് ഗ്ലിംസ് കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു. രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന പ്രതീക്ഷ തന്നെയായിരുന്നു നൽകിയത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യുമെന്നായിരുന്നു വാർത്തകളിൽ വന്നത്. എന്നാൽ ഇതുവരെയും സിനിമ പുറത്തിറങ്ങാത്തത്തിന്റെ കാരണമാണ് പലരും ചോദിക്കുന്നത്. ഇതിനിടയിലാണ് ജയസൂര്യയ്ക്കെതിരെ കേസ് വന്നത്. ഇക്കാരണം കൊണ്ടാണോ സിനിമ പുറത്തിറക്കാത്തത് എന്നാണ് മറ്റൊരു ചോദ്യം.