സംവിധായകന്‍ രവികുമാറുമായി ശിവകാര്‍ത്തികേയന്‍ രണ്ടാമതും ഒന്നിക്കുന്നു ?

കെ ആര്‍ അനൂപ്
വ്യാഴം, 6 ഏപ്രില്‍ 2023 (17:14 IST)
ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനോടകം തന്നെ 20 സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ താരത്തിനായി. നടന്റെ മുന്നില്‍ വലിയ പ്രൊജക്റ്റുകള്‍ ഉണ്ട്.
 
സംവിധായകന്‍ രവികുമാറുമായി ശിവകാര്‍ത്തികേയന്‍ ഒന്നിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടി ആകും ഇത്.
 
 അശ്വിന്‍ മഡോണ്‍ സംവിധാനം ചെയ്ത 'മാവീരന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശിവകാര്‍ത്തികേയന്‍ പൂര്‍ത്തിയാക്കി. അദിതി ശങ്കര്‍ നായികയായെത്തുന്ന ചിത്രത്തില്‍ മിഷ്‌കിന്‍ പ്രതിനായകനെ അവതരിപ്പിക്കുന്നു. ജൂലൈയില്‍ ബക്രീദിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article