മമ്മൂക്ക ഒരു വാക്ക് തന്നു, അത് ഉടൻ തന്നെ സഫലമാകും: അഭിജിത്

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (10:06 IST)
അഭിജിത് വിജയൻ എന്ന പേരു കേട്ടാൽ ഒരുപക്ഷേ മലയാളികൾക്ക് ഇപ്പോൾ ആദ്യം ഓർമ വരുന്നത് അതുല്യ ഗായകൻ യേശുദാസിനെയായിരിക്കും. യേശുദാസിന്റെ ശബ്ദം അനുകരിച്ചുവെന്ന് പറഞ്ഞ് സംസ്ഥാന പുരസ്കാരം നിഷേധിക്കപ്പെട്ട ഗായകനാണ് അഭിജിത്.
 
അന്നത്തെ കയ്പാർന്ന അനുഭവം അദ്ദേഹത്തിന് ഇരട്ടിമധുരമാണ് കൊണ്ടുനൽകിയത്. രാജ്യാന്തര പുരസ്കാരനേട്ടത്തിലൂടെ അദ്ദേഹം തന്നെ താഴ്ത്തിക്കെട്ടിയവർക്ക് മുന്നിൽ തലയുയർത്തി നിന്നു. പുരസ്കാരം നിരസിച്ചപ്പോൾ തനിക്ക് താങ്ങായി ആശ്വാസമായി നിന്നവരെ കുറിച്ച് അദ്ദേഹം പറയുന്നു.  
 
ഭക്തിഗനാങ്ങളുമായി നടന്നിരുന്ന എന്നെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ജയറാമേട്ടനാണെന്ന് അഭിജിത് പറയുന്നു. ജയസൂര്യയും സിദ്ദിഖും ഒകെ കൂടെയുണ്ടായിരുന്നു. മറക്കാനാവാത്ത വലിയ അനുഭവം ഉണ്ടായത് മമ്മൂക്കയുടെ അടുത്തു നിന്നാണെന്ന് അഭിജിത് മനോരമ ന്യൂസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
എന്നെ പുരസ്കാരത്തിനായി പരിഗണിച്ച വാർത്ത കേട്ട് മമ്മൂക്ക വിളിച്ചു. കാണാൻ താൽപര്യമുണ്ടെന്നറിയിച്ചു. ഷൂട്ടിങ് സ്ഥലത്തെത്തി ഞാൻ അദ്ദേഹത്തെ കണ്ടു. കുറേ സംസാരിച്ചു. എന്നേക്കൊണ്ട് പാട്ടുപാടിച്ചു. 'സ്വപ്നത്തിലോ സങ്കൽപലോകത്തിലോ' എന്ന പാട്ടാണ് ആസമയത്ത് എനിക്ക് മനസിൽ വന്നത്. ശരിക്കും ആ അവസ്ഥയിലായിരുന്നു. 
 
അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളിൽ പാടാൻ ‍അവസരമൊരുക്കാം എന്നു പറഞ്ഞു. ആ മുഹൂർത്തം അടുത്ത് വരുന്നുണ്ടെന്ന് അഭിജിത് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article