സൂപ്പര്‍താരങ്ങളെ ആശ്രയിച്ച് തന്നെയാണ് സിനിമ നിലനില്‍ക്കുന്നതെന്ന് നടന്‍ സിദ്ദിഖ്. മറ്റ് ഇൻഡസ്ട്രികളെ പോലെയല്ലെന്നും ഇവിടുള്ള സൂപ്പർസ്റ്റാറുകൾ സൂപ്പർ നടന്മാരാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയേയും മോഹൻലാലിനേയും ഉദാഹരണം കാണിച്ചായിരുന്നു സിദ്ദിഖ് സംസാരിച്ചത്.
നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്നും നടന്‍ സിദ്ദിഖ് പറഞ്ഞു.
‘സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നത്. ‘മധുരരാജ’ എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും ‘ലൂസിഫര്‍’ എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. ഈ സൂപ്പര്‍താരങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡസ്ട്രി നില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്.
നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍കഴിയില്ല. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ്. – സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു