നടന് ഷൈന്‍ ടോം ചാക്കോ വിവാഹ ജീവിതത്തിലേക്ക്. നടന്റെ പ്രണയ വാര്‍ത്തകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.തനു എന്ന തനൂജയാണ് താരത്തിന്റെ പ്രണയിനി. ഇരുവരുടെയും വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വളരെ ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.