വാര്‍ത്തകളില്‍ നിറഞ്ഞ് അദിതിയും സിദ്ധാര്‍ത്ഥും, കാര്യം നിസ്സാരം !

കെ ആര്‍ അനൂപ്

ചൊവ്വ, 2 ജനുവരി 2024 (15:25 IST)
നടി അദിതി റാവു ഹൈദരിയുടെ പ്രണയ വാര്‍ത്തയാണ് ബോളിവുഡില്‍ എങ്ങും നിറയുന്നത്. ഇത്തവണയും സിദ്ധാര്‍ത്ഥിന്റെ പേര് തന്നെയാണ് കേള്‍ക്കുന്നത്. പുതുവത്സര ദിനത്തില്‍ സിദ്ധാര്‍ത്ഥും അദിതിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല.റൊമാന്റിക്കായ സെല്‍ഫി കൂടി വന്നതോടെ ഇരുവരും ഒന്നിക്കുകയാണെന്ന് വാര്‍ത്തകളും പ്രചരിക്കുന്നു.
 
2021ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയ ഗോസിപ്പുകളും പ്രചരിച്ചു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അദിതിയും സിദ്ധാര്‍ത്ഥും പല വേദികളിലും ഒന്നിച്ചാണ് പിന്നീട് കണ്ടത്. ഇരുവര്‍ക്കും ഇടയിലെ ബന്ധം സ്ഥിരീകരിക്കുന്നില്ലെങ്കിലും രണ്ടാളും പരസ്പരം പാര്‍ട്‌ണേഴ്‌സ് എന്നാണ് വിളിച്ചിരുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditi Rao Hydari (@aditiraohydari)

2023ലെ അദിതിയുടെ ജന്മദിന ദിവസം സുന്ദരമായ ഒരു കവിത എഴുതി കൊണ്ടാണ് സിദ്ധാര്‍ത്ഥ് ആശംസ നേര്‍ന്നത്.
 
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍