തിലകനെ 'അമ്മ'യിൽ നിന്ന് വിലക്കിയതും, അദ്ദേഹം മോഹൻലാലിന് അയച്ച കത്തുമൊക്കെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അതിനോട് പ്രതികരണവുമായി കഴിഞ്ഞ ദിവസം ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു. എന്നാൽ 'അച്ഛനെ സിനിമയിൽ നിന്ന് വിലക്കിയിട്ടും അവഗണിച്ചിട്ടും അദ്ദേഹവുമായി പ്രശ്‌നമുണ്ടായിരുന്ന നടൻ നായകനായ സിനിമയിൽ അഭിനയിച്ചതെന്തേ എന്നുള്ള ചോദ്യത്തിന്റെ ഉത്തരവുമായി ഷമ്മി തലകൻ.
"നായകൻ ആരെണന്നെല്ല ഇവിടെ പ്രസക്തം. ഞാൻ അഭിനയിക്കാൻ കാരണം അത് ജോഷി സാറിന്റെ സിനിമ ആയണെന്നുള്ളതുകൊണ്ടാണ്. ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് മുതലാണ് അച്ഛനെ പുറത്താക്കുന്നത്. അതിനു മുമ്പ് ധ്രുവം, വാഴുന്നോര്‍ എന്നീ സിനിമകളില്‍ ഞാന്‍ ജോഷി സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛനും ജോഷി സാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. എന്നിട്ടും ഞാനദ്ദേഹത്തിന്റെ സഹായിയായിരുന്നു.
അതുകൊണ്ട് നടന്റെ നിര്‍ബന്ധം കൊണ്ടല്ല ഞാനീ സിനിമകളില്‍ അഭിനയിച്ചത്. ജോഷി സാര്‍ എന്റെ ഗോഡ് ഫാദറാണ്. അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും" ഷമ്മി തിലകൻ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അമ്മയില്‍ നിന്ന് അച്ഛന് നീതി ലഭിക്കും. മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കെ അമ്മയില്‍ നിന്ന് നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് എന്റെ വിശ്വാസമല്ല അച്ഛന്റെ വിശ്വാസമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.