കടുത്ത സാമ്പത്തിക പ്രതിസന്ധി,നടന്‍ സെയ്ഫ് അലി ഖാന്റെ ജീവിതം നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല !

കെ ആര്‍ അനൂപ്
വ്യാഴം, 21 മാര്‍ച്ച് 2024 (09:17 IST)
Saif Ali Khan
ബോളിവുഡില്‍ ഗോസിപ്പുകള്‍ക്ക് കുറവല്ല. പുതുതായി കേള്‍ക്കുന്നത് നടന്‍ സെയ്ഫ് അലി ഖാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് വാര്‍ത്തയാണ്. പുറത്തു കാണുന്ന പോലെ ആഡംബര ജീവിതം ഒന്നും നടന്‍ ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കാരണം നേരത്തെയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സത്യമായിരുന്നില്ല. അതേസമയം ഒരുപക്ഷേ സെയ്ഫിന് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതകളും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
 
നടന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി ആരാധകര്‍ കാണുന്നത് താരത്തിന് അടുത്തകാലത്തൊന്നും ഹിറ്റ് സിനിമകള്‍ കിട്ടിയിട്ടില്ല എന്നതാണ്. പാരമ്പര്യമായി കിട്ടിയ സ്വത്ത് ഉണ്ടെങ്കിലും ഇതിലെ വലിയൊരു ഭാഗവും ചില ആക്ടുകള്‍ പ്രകാരം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം ജീവനാംശമായി കോടികള്‍ സെയ്ഫിന് നല്‍കേണ്ടി വന്നു. ഇത് സമ്പത്തിലെ വലിയൊരു ഭാഗവും നഷ്ടപ്പെടുത്തി എന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
 
 തീര്‍ന്നില്ല നടന്റെ രണ്ടാം ഭാര്യ കരീന കപൂര്‍ ഷോപ്പിങ്ങിനോട് താല്പര്യമുള്ള ആളാണ്. ഷോപ്പിങ്ങിനു വേണ്ടി വന്‍ തുക ചെലവഴിക്കാന്‍ കരീന തയ്യാറാണ്. ഇതും നടനെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. എന്നാല്‍ ഇതിനും രണ്ട് പക്ഷക്കാരുണ്ട്. കരീന തിരക്കുള്ള ബോളിവുഡ് നടിയാണ്. താരത്തിന് കോടികള്‍ പ്രതിഫലം ലഭിക്കുന്നുണ്ട്.സെയ്ഫിന്റെ പണം നടിക്ക് ചെലവിനായി എടുക്കേണ്ടി വരില്ല. ബോളിവുഡ് മാധ്യമങ്ങളില്‍ ഇത്തരം ഇടയ്ക്കിടെ വരാറുണ്ട്. ഇത് താരങ്ങളും അവരുടെ ആരാധകരും കാര്യമായി എടുക്കാറില്ല. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article