"ചാത്തനല്ല, ചുള്ളൻ ചെക്കൻ": സിംഗപ്പൂരിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറൽ, വീണ്ടും ഞെട്ടിച്ചെന്ന് സോഷ്യൽ മീഡിയ

അഭിറാം മനോഹർ

ബുധന്‍, 20 മാര്‍ച്ച് 2024 (20:25 IST)
Mammootty,New pic
മലയാളത്തിന്റെ അഭിമാനമെന്ന് വിശേഷണമുള്ള താരമാണ് മലയാളികളുടെ മെഗാതാരമായ മമ്മൂട്ടി. അന്‍പത് വര്‍ഷത്തോളമായി തിരശീലയില്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടും ഇപ്പോഴും നാല്‍പ്പതുകളിലാണെന്ന് മാത്രമെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നിക്കുകയുള്ളു. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുക പതിവാണ്. അത്തരത്തില്‍ താരത്തിന്റെ പുതിയ ചിത്രം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
 
കൂളിംഗ് ഗ്ലാസും വെച്ച്ച് തൊപ്പിയും സ്‌റ്റൈലന്‍ ഡ്രസ്സിംഗുമായുള്ള മെഗാതാരത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിംഗപ്പൂരിലെ പ്രസിദ്ധമായ മെര്‍ലിയണ്‍ ലയണ്‍ ഫിഷ് പ്രതിമയുടെ അടുത്തുനിന്നുള്ളതാണ് മമ്മൂട്ടിയുടെ ചിത്രം. പതിവ് പോലെ മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണെന്നും എജ്ജാതി മനുഷ്യനാണ് ഇയാളെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് കീഴില്‍ നിറഞ്ഞിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍