ജോഷി - മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും; അണിയറയിൽ ഒരുങ്ങുന്നത് നരന്റെ രണ്ടാം ഭാഗം?

Webdunia
ചൊവ്വ, 22 ജനുവരി 2019 (15:39 IST)
മോഹൻലാൽ എന്ന താരത്തിന്റെ കരിയർ ബെസ്‌റ്റ് ചിത്രങ്ങളെടുത്താൽ അതിൽ മുൻനിരയിൽ തന്നെ ഉണ്ടാകുന്ന ചിത്രമാണ് നരൻ. റിലീസ് ചെയ്‌ത സമയത്ത് വൻ ഓളം സൃഷ്‌ടിച്ച ചിത്രമായിരുന്നു ഇത്. കൂടാതെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
 
മംഗലശ്ശേരി നീലകണ്ഠൻ , ആട് തോമ തുടങ്ങിയ എന്നും ഓർത്തുവയ്‌ക്കുന്ന കഥാപാത്രങ്ങൾ പോലെ ഒന്നാണ് നരനിലെ മുള്ളൻകൊല്ലി വേലായുധനും. എന്നാൽ ആ കഥാപാത്രത്തിന്റെ രണ്ടാം വരവിനെക്കുറിച്ച് കുറിച്ച് ആരും ഇതുവരെ ചർച്ച ചെയ്തിട്ടില്ല .
 
എന്നാൽ ജോഷി മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആ ചിത്രം നരന്റെ രണ്ടാം ഭാഗം ആണെന്നും സൂചനകൾ ഉണ്ട്. ആരാധകരും ആഗ്രഹിക്കുന്നത്  മുള്ളൻകൊല്ലി വേലായുധന്റെ രണ്ടാം വരവിനായി തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article