നാഗചൈതന്യുടെ പുതിയ സിനിമയ്ക്ക് ആശംസകളുമായി സാമന്ത; ടാഗ് ചെയ്തത് സായ് പല്ലവിയെ മാത്രം, ടാഗ് ചെയ്യാത്ത പോസ്റ്റിനു നന്ദി പറഞ്ഞ് നാഗചൈതന്യയും !

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:19 IST)
താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചനത്തിന്റെ വക്കിലാണെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതേ കുറിച്ച് ഇരുവരും മനസ് തുറന്നിട്ടില്ല. നാഗചൈതന്യയും സാമന്തയും മാധ്യമങ്ങള്‍ക്ക് പിടിനല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. അതിനിടയിലാണ് സംശയങ്ങള്‍ക്ക് ബലമേകി സാമന്തയുടെ പുതിയ ട്വീറ്റ്. 
 
അതേസമയം, വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കുടുംബ കോടതിയെ സമീപിച്ചെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായി വേര്‍പിരിയുന്നതിനു മുമ്പുള്ള കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്ന് ഓണ്‍ലൈന്‍ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഗ ചൈതന്യയുമായി തനിക്ക് ഒത്തുപോകാന്‍ പറ്റുന്നില്ലെന്ന് സാമന്ത ആരോപിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. സാമന്ത കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേര്‍പിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. വിവാഹശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം തന്റെ പേരിനൊപ്പം നാഗചൈതന്യയുടെ കുടുംബപേരും സാമന്ത ചേര്‍ത്തുവച്ചിരുന്നു. എന്നാല്‍, ഈയടുത്താണ് സാമന്ത അക്കിനേനി എന്ന പേര് താരം മാറ്റി സമാന്ത പ്രഭു എന്നാക്കിയത്. ഇതിനു പിന്നാലെയാണ് താരങ്ങള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article