റീ റിലീസിന് ഒരുങ്ങി സലാർ !

നിഹാരിക കെ.എസ്

ശനി, 15 മാര്‍ച്ച് 2025 (08:57 IST)
കെ.ജി.എഫ് ചാപ്റ്റർ 2 വിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചത്രമായിരുന്നു സലാർ. പ്രഭാസ് നായകനായപ്പോൾ പൃഥ്വിരാജ് വില്ലനായി. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ചിത്രം 500 കോടി കളക്ഷൻ നേടിയിരുന്നു. പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു. ചിത്രം റീറിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
 
മാർച്ച് 21 ന് ചിത്രം റീറിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 24 മണിക്കൂറിൽ 23,700 ടിക്കറ്റുകൾ ആണ് വിട്ടുപോയത്. 700 കോടിക്ക് അടുത്താണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. വൻ പ്രീ റിലീസ് ഹൈപ്പുമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. 
 
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസൻ നായികയായി എത്തിയ സലാർ ഇന്ത്യയിൽ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. രവി ബസൂർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആകെ 2 മണിക്കൂർ 55 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍