എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന 'എസ്എസ്എംബി 29' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിന് നടക്കുകയാണ്. ഒഡീഷയിലെ കോരാപുട്ടിയിലെ ഷൂട്ടിനിടെ ചില രംഗങ്ങൾ ലീക്കായി. മഹേഷ് ബാബുവും പൃഥ്വിരാജും അഭിനയിക്കുന്ന ഒരു രംഗമാണ് ചോര്‍ന്നത്. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ സിനിമയുടെ സെറ്റിൽ സുരക്ഷ കർശനമാക്കിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ രാജമൗലി കടുത്ത കോപത്തിലാണ് എന്നാണ് വിവരം. വീഡിയ ചോര്‍ന്ന സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ചിത്രത്തിന്‍റെ അണിയറക്കാരുടെ തീരുമാനം. നേരത്തെ ചിത്രത്തിനായി കൊരാപുട്ടിലെ സെമിലിഗുഡയിലെ തലമാലി ഹിൽടോപ്പിൽ ഒരു കൂറ്റൻ സെറ്റ് ഒരുക്കുന്നതിന്റെ വീഡിയോകൾ ഓൺലൈനിൽ ചോർന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗിനായി ഒരുക്കിയ സ്ഥലം ഈ വീഡിയോയില്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പൃഥ്വിയും മഹേഷും അഭിനയിക്കുന്ന ഒരു രംഗം ചോര്‍ന്നത്.