നല്ല കുടുംബത്തിലേക്ക് പെണ്മക്കളെ വിവാഹം ചെയ്തയക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക പക്ഷേ; ശ്രദ്ധ കപൂറിന്റെ വിവാഹത്തെ കുറിച്ച് അച്ഛൻ ശക്തി കപുറിന്റെ വെളിപ്പെടുത്തൽ

ഞായര്‍, 29 ഏപ്രില്‍ 2018 (15:59 IST)
ബോളിവുഡ് നടനായ ശക്തി കപൂറിന്റെ മകളാണ് ആഷിക്കി 2 എന്ന  സിനിമയിലൂടെ ബോളിവുഡിലെ മുൻ‌നിര നായികമാരിലേക്കുയർന്ന ശ്രദ്ധ കപൂർ. നടി ഫർഹാൻ അക്തറുമായി പ്രണയത്തിലാണ് എന്ന തരത്തിൽ വരത്തകൾ പ്രചരിച്ചിരുന്നു. അന്ന് ഈ വാർത്തയെ നിശേധിച്ച് പിതവ് ശക്തി കപൂർ തന്നെ രംഗത്ത് വന്നിരുന്നു ഇപ്പോഴിതാ തന്റെ മകളുടെ വിവാഹത്തെക്കുറിച്ച് തുറന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ശക്തികപൂർ
 
ശ്രദ്ധ അവൾക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കട്ടെ എന്നാണ് പിതാവ് ശക്തി കപൂർ പറയുന്നത്. നല്ല കുൽടുംബത്തിലേക്ക് പെണ്മക്കളെ വിവാഹം ചെയ്തയക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. പക്ഷേ വിവാഹം മക്കളിൽ അടിച്ചേൽപ്പിക്കേണ്ടതല്ല എന്നും ശക്തി കപുർ പറയുന്നു. 
 
ശ്രദ്ധ ഇപ്പോക്ക് സിനിമകളുടെ തിരക്കിലാണ് വിവാഹം വേണം എന്ന് തോന്നുമ്പോൾ അവൾക്കിഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കട്ടെ ഞങ്ങൾക്ക് എതിർപ്പില്ല എന്ന തുറന്ന നിലപാടിലാണ് ശക്തി കപൂർ. സൈനാ നെഹ്‌വാളിന്റെ ജീവിതം പറയുന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ ശ്രദ്ധ കപൂർ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍