സൈജു കുറുപ്പിന് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദന്‍ !

കെ ആര്‍ അനൂപ്

വെള്ളി, 12 മാര്‍ച്ച് 2021 (17:02 IST)
സൈജുകുറുപ്പ് നാല്‍പ്പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ സിനിമ മേഖലയിലെ പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തി. ഇപ്പോളിതാ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. അദ്ദേഹത്തിന്റെ നൂറാമത്തെ ചിത്രമായ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന സിനിമയിലെ സ്‌പെഷ്യല്‍ പോസ്റ്ററും ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. ഇതിനു മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത് 'മേപ്പടിയാന്‍' എന്ന ചിത്രത്തിലായിരുന്നു. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.  
 
ഉണ്ണിമുകുന്ദന്റെ സുഹൃത്തിന്റെ വേഷത്തിലാണ് സൈജു കുറുപ്പ് എത്തുന്നത്. അതേസമയം 'പല്ലൊട്ടി 90's കിഡ്സ്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. ഉണ്ണി മുകുന്ദന്‍ ആകട്ടെ 'മേപ്പടിയാന്‍'ന് ശേഷം പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന സിനിമ പൂര്‍ത്തിയാക്കി. രവിതേജ നായകനായെത്തുന്ന കില്ലാടി എന്ന തെലുങ്ക് ചിത്രത്തിലും നടന്‍ അഭിനയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍