അല്ലു അര്‍ജുന്റെ 'പുഷ്പ' ടീസര്‍ ഏപ്രില്‍ എട്ടിന് ?

കെ ആര്‍ അനൂപ്

ബുധന്‍, 3 മാര്‍ച്ച് 2021 (11:08 IST)
അല്ലു അര്‍ജുന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പുഷ്പയുടെ ടീസര്‍ ഏപ്രില്‍ എട്ടിന് പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.താരത്തിന്റെ ജന്മദിനം ആരാധകര്‍ക്ക് ആഘോഷമാക്കാനായി സിനിമയുടെ ടീസര്‍ അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് വിവരം.കഴിഞ്ഞ വര്‍ഷം അല്ലു അര്‍ജുന്റെ ജന്മദിനത്തില്‍ പുഷ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരുന്നു. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.
 
നടന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഓരോ ആരാധകരും. കഴിഞ്ഞവര്‍ഷം റിലീസിന് എത്തേണ്ടിയിരുന്ന പുഷ്പ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു.ഏഴ് മാസത്തിന് ശേഷം അല്ലു അര്‍ജുനും രശ്മിക മന്ദാനയും നവംബര്‍ 12 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. രണ്ട് ഷെഡ്യൂളുകളിലായി ഫെബ്രുവരി ആറിന് പുഷ്പയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍