രാഷ്‌ട്രീയത്തില്‍ പയറ്റാന്‍ അല്ലു അര്‍ജുന്‍ !

കെ ആര്‍ അനൂപ്

ബുധന്‍, 15 ജൂലൈ 2020 (23:31 IST)
സ്റ്റൈലിഷ് താരം അല്ലു അർജുൻ സംവിധായകൻ മഹി വി രാഘവിനൊപ്പം പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘യാത്ര’ എന്ന സിനിമയുടെ സംവിധായകനാണ് മഹി വി രാഘവ്. അല്ലുവിൻറെ ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമ ആകാനാണ് സാധ്യത. സിനിമയുടെ തിരക്കഥ അല്ലുവിന് വളരെ ഇഷ്ടമായെന്നും ഡേറ്റ് നല്‍കിയെന്നുമാണ് വിവരം.
 
അതേസമയം അല്ലു അർജുൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ കലിപ്പ് ലുക്കിൽ ആയിരുന്നു അല്ലു അർജുൻ പ്രത്യക്ഷപ്പെട്ടത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. അല്ലു അർജുൻ ഒരു കള്ളക്കടത്തുകാരന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതായാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍