റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ 'കായംകുളം കൊച്ചുണ്ണി' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.
എന്നാൽ മോഹന്‍ലാലിന് മുമ്പ് ഇത്തിക്കര പക്കിയാകാന്‍ പല നടന്മാരെയും താന്‍ സമീപിച്ചിരുന്നതായി ഒരു ടിവി പ്രോഗ്രാമില്‍ റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തി. താനെന്തിന് നിവിന്‍ പോളിയുടെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തണം എന്നായിരുന്നു ഒരു സൂപ്പര്‍ താരത്തിന്റെ മറു ചോദ്യമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
പിന്നീട് താന്‍ ആന്റണി പെരുമ്പാവൂരിനോട് സംസാരിച്ചു, സിനിമയിലെ സീനുകളെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് മോഹന്‍ലാല്‍ തന്നെ വിളിക്കുകയും തന്റെ പൂര്‍ണ്ണ സമ്മതം അറിയിക്കുകയുമായിരുന്നു. യുവ നടന്മാരുടെ ചിത്രങ്ങളില്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ പല മുഖ്യധാരാ നടന്മാര്‍ക്കും വിമുഖതയാണെന്നും അദ്ദേഹം വ്യക്തമാക്കി.